Saturday, February 2, 2013

വെണ്മാറനല്ലൂര്‍  നാരായണന്‍ 

വിചാരങ്ങൾ ചിന്തയായി ഭാവമായി ധ്യാനമായി, മനസ്സ് മോഹിക്കുന്നതിനോട് അടുക്കാൻ ശ്രമിക്കുന്നു.
....മോഹിക്കുന്നത്, അറിവിനേയാകാം... അനുഭവങ്ങളേയുമാകാം.

മോഹിക്കുന്നതിലേക്ക് നമ്മെ എത്തിക്കുന്നത് "യുക്തി"യാണ്.
എത്തിയ ഇടത്തിൽനിന്ന് മുന്നോട്ട് നടത്തിക്കുന്നത് "ബുദ്ധി"യും.

അറിവിനേയാണ് മോഹിക്കുന്നതെങ്കിൽ; യുക്തിയുടെയും ബുദ്ധിയുടേയും, സൗഹൃദവും സംരക്ഷണവും കൂടെയുണ്ടാവും...മുന്നോട്ടുള്ള യാത്ര തുടരുകയും ചെയ്യും.

അനുഭവങ്ങളേയാണ് മോഹിക്കുന്നതെങ്കിൽ ബുദ്ധിയുടെ സൗഹൃദം ലഭിച്ചെന്ന് വരില്ല.
അനുഭവങ്ങളും നമ്മളും മാത്രമാകുന്ന ഏകാന്തതയിലാവും.

-->അനുഭവത്തിന്റെ പാതയ്ക്ക് രണ്ട് കൈവഴികളുണ്ട്.
‌----- ആനന്ദത്തിലേക്കും സമാധിയിലേക്കും നയിക്കുന്ന വഴി.
‌----- ആകാംഷയിലേക്കും ഭയത്തിലേക്കും നയിക്കുന്ന വഴി.

ആനന്ദം (സുഖകരമായ excitement) ...അധികരിക്കുമ്പോൾ സമാധിയും.
ആകാംഷ (ഭോഗിക്കുന്ന excitement) ...അധികരിക്കുമ്പോൾ ഭയവും.
.....മനസ്സിന്റെ പ്രവർത്തന പാതയെ, പാടേ മാറ്റി പണിയാൻ (ഏറ്റവും) കഴിവുള്ള വികാരങ്ങളാണവ.

ഇതുവരെ സൂചിപ്പിച്ചവയുടെ മനപരിവർത്തന ശേഷിയെ, റാങ്കിങ് റേറ്റിൽ ഇങ്ങനെ അടുക്കാം.
1.ആനന്ദം
2.ഭയം
3.ഭാവം
4.ചിന്ത
5.വിചാരം.

വിചാരങ്ങളും ചിന്തകളും, ആരിലും സ്വാഭാവികമായി പ്രകടമാകുന്നു.
അനുഭവങ്ങളിലും അറിവുകളിലും മുന്നോട്ട് സഞ്ചരിക്കുന്നവരിലാണ്, ഭാവവും ആനന്ദവും ഭയവും കൂടുതലായി പ്രകടമാകുന്നത്.

-------
താഴെ കുറിക്കുന്ന വരികൾ, ശാസ്ത്രജ്ഞാനത്തെ പിന്തുടരുന്നവർക്കായി. ..സാധാരണക്കാർക്ക്...അവ ജീവിതത്തെ സാങ്കേതിക യാന്ത്രികമാക്കുന്നുവെന്ന് തോന്നിപ്പോകാം.
--------

വികാരങ്ങളിലൂടെ മനസ്സിന്റെ വഴികളെ പരിവർത്തനപ്പെടുത്തുന്ന കേന്ദ്രങ്ങൾ മസ്തിഷ്കത്തിൽ കണ്ടെത്താനായിട്ടുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രം Amygdalae ആണ്. അനുഭവങ്ങൾ നിറഞ്ഞ് കവിയുമ്പോൾ നട്ടെല്ലിലും തലയ്ക്ക് പുറകിലും സ്പന്ദനങ്ങൾ സഞ്ചരിക്കുന്ന അനുഭവം സൃഷ്ടിക്കുന്നത് ആ കേന്ദ്രങ്ങളാണ്.

"In fact, the amygdala seems to modulate all of our reactions to events that are very important for our survival"
1. http://thebrain.mcgill.ca/flash/d/d_04/d_04_cr/d_04_cr_peu/d_04_cr_peu.html

"In complex vertebrates, including humans, the amygdalae perform primary roles in the formation and storage of memories associated with emotional events. "
2. http://en.wikipedia.org/wiki/Amygdala

"The amygdaloid region of the brain (i.e. the amygdala) is a complex structure involved in a wide range of normal behavioral functions and psychiatric conditions. "
3.http://www.scholarpedia.org/article/Amygdala
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.